പ്രണയിക്കുന്ന വ്യക്തി എങ്ങനെയാകണമെന്ന് മനസ് തുറന്ന് സായിപല്ലവി തന്നെ പ്രണയിക്കുന്ന വ്യക്തിക്ക് നല്ല ക്ഷമ വേണം എന്നാണ് മലയാളത്തിന്‍റെ 'പ്രേമം' നായിക പറയുന്നത്
ചെന്നൈ: പ്രണയിക്കുന്ന വ്യക്തി എങ്ങനെയാകണമെന്ന് മനസ് തുറന്ന് സായിപല്ലവി. തന്നെ പ്രണയിക്കുന്ന വ്യക്തിക്ക് നല്ല ക്ഷമ വേണം എന്നാണ് മലയാളത്തിന്റെ 'പ്രേമം' നായിക പറയുന്നത്. ഒരു മാഗസിനുമായുള്ള അഭിമുഖത്തിലാണ് സായി പല്ലവി മനസുതുറന്നത്. ക്ഷമയുള്ള ആള് എന്ത് കൊണ്ട് എന്നതിന് ഉദാഹരണമായി സായി പറയുന്നത് അമ്മയുടെ കാര്യമാണ്.
അതിങ്ങനെയാണ്,ഡാന്സ് റിയാലിറ്റി ഷോയില് പങ്കെടുക്കുന്ന കാലത്ത് മിക്കവാറും രാത്രിയായിരുന്നു ഷൂട്ട്. അമ്മ കൂടെയിരിക്കേണ്ട ആവശ്യമൊന്നുമില്ല. എന്നാല് അമ്മ എന്നോടൊപ്പം വന്ന് രാത്രി മുഴുവന് ഉണര്ന്നിരിക്കും. ഡബിങ്ങ് മണിക്കൂറുകളോളം നീളും. എന്റെ ഉച്ചാരണം ശരിയാവാത്തത് കാരണമാണ് ഡബിങ്ങ് നീളുന്നത്. വട്ടായിപ്പോകുന്ന അവസ്ഥയില് ഞാന് ജനലിലൂടെ അമ്മയെ നോക്കും. അപ്പോള് അമ്മയുടെ ഒരു ചിരിയുണ്ട്. അത് കാണുമ്പോള് എല്ലാ പ്രയാസവും മാറും’.
‘അതുപോലെ എനിക്ക് ദാഹിക്കുമ്പോള് അമ്മ ആരുടെയെങ്കിലും കയ്യില് വെള്ളം കൊടുത്തയച്ചിട്ടുണ്ടാവും. വിശക്കുമ്പോള് ബിസ്ക്കറ്റ് മുന്നിലെത്തും. പ്രണയിക്കുന്ന ആളിലും എനിക്ക് ഈ കെയര് വേണം’.
ഇതുവരെ പ്രണയിക്കാന് സമയം കിട്ടിയില്ലെന്നും തിരക്കുള്ള ജീവിതത്തിനിടയില് ആരോടും ഇതുവരെ പ്രണയം തോന്നിയിട്ടില്ലെന്നും സായ് പല്ലവി കൂട്ടിച്ചേര്ത്തു.
