പ്രേമത്തിലെ മലരായി വന്ന് മലയാളികളുടെ ഹൃദയത്തിലേക്കു നടന്നു കയറിയ നടിയാണ് സായി പല്ലവി. ഇപ്പോള്‍ ഫിഡ എന്ന ചിത്രത്തിലൂടെ തെലുങ്കിലും ചുവടുറപ്പിക്കുന്നു. എന്നാല്‍ സായി പല്ലവി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് തന്‍റെ നിലപാടുകള്‍ കൊണ്ടാണ്.
കോടികള്‍ ലഭിക്കുമായിരുന്ന ഒരു മാള്‍ ഉദ്ഘാടനത്തെ തള്ളിപ്പറഞ്ഞതാണ് സായി പല്ലവി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. വന്‍ പ്രതിഫലം വാഗ്ദാനം ചെയ്താണ് മാള്‍ അധികൃതര്‍ സായിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്നാണ് വാര്‍ത്തകള്‍. പക്ഷേ താന്‍ വരില്ലെന്ന് സായ് തീര്‍ത്തു പറഞ്ഞത്രെ. ഇത്രയും പ്രതിഫലം വാങ്ങി ഉദ്ഘാടനങ്ങള്‍ ചെയ്യാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് സായി തുറന്നു പറയുകയായിരുന്നു.
ഒരു ഡോക്ടറാകാനായിരുന്നു ആഗ്രം. ഡോക്ടര്‍ സ്വപ്നങ്ങള്‍ക്കിടയിലെ ചെറിയൊരു ഭാഗം മാത്രമായിരുന്നു തനിക്ക് സിനിമ. സമൂഹത്തോട് ഏറെ പ്രതിബദ്ധതയുള്ള ജോലിയാണ് ഡോക്ടര്‍. ഏതെങ്കിലും സ്‌കൂളോ, ആശുപത്രികളോ തുടങ്ങി എല്ലാ ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ഉദ്ഘാടനം ചെയ്യുമെന്നും സായ് പല്ലവി നിലപാടെടുത്തെന്ന് തെന്നിന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
സായി പല്ലവിയുടെ പ്രതിഫലം 50 ലക്ഷമാണെന്ന് അടുത്തകാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിവിന്‍ നായകനായ പ്രേമം, ദുല്‍ഖറിന്റെ കലി എന്നീ മലയാള സിനിമകളില്‍ സായി നേരത്തെ അഭിനയിച്ചിരുന്നു.
