പ്രേമം സിനിമയിലൂടെ സായ് പല്ലവി പ്രേക്ഷകരുടെ പ്രിയതാരമായത്. അതുകൊണ്ടുതന്നെ സായ് പല്ലവി മലയാളിയാണെന്ന് ചിലരെങ്കിലും തെറ്റിദ്ധിരിക്കാറുണ്ട്. എന്നാല്‍ തന്നെ മലയാളി എന്നു വിളിക്കുന്നത് തനിക്ക് ഇഷ്‍ടമല്ലെന്നാണ് സായ് പല്ലവി പറയുന്നത്.

ഒരു സിനിമാ പ്രമോഷന്റെ ഭാഗമായി എത്തിയതായിരുന്നു സായ് പല്ലവി. ചടങ്ങിനിടെ ഒരാള്‍ മലയാളിയെന്ന് വിളിച്ചു. എന്നാല്‍ അത് സായ് പല്ലവിക്ക് ഇഷ്‍ടമായില്ല. താന്‍ മലയാളിയല്ലെന്നും തമിഴ്‌നാട്ടുകാരിയാണെന്നും സായ് പല്ലവി പറഞ്ഞതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താൻ ജനിച്ചുവളർന്നത് കൊയമ്പത്തൂർ ആണെന്നും ദയവ് ചെയ്ത് തന്നെ മലയാളിയെന്ന് മുദ്ര കുത്തരുതെന്നുമാണ് സായ് പല്ലവി പറഞ്ഞത്.