വിക്രമിന്റെ നായികയാകാന്‍ സായ് പല്ലവി ഒരുങ്ങുന്നു. വിക്രമിനെ നായകനാക്കി വിജയ് ചന്ദര്‍ ഒരുക്കുന്ന സിനിമയിലാണ് സായ് പല്ലവി അഭിനയിച്ചേക്കുക. വിക്രമും സായ് പല്ലവിയും കഥ കേള്‍ക്കുകയും താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനക്ഷത്രത്തിലാണ് വിക്രം ഉടന്‍ അഭിനയിക്കുക. ധ്രുവനക്ഷത്രത്തിനൊപ്പം തന്നെ വിജയ് ചന്ദറുടെ സിനിമയിലും അഭിനയിക്കാനാണ് വിക്രം ആലോചിക്കുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല.