വീഡിയോ ഇതിനോടകം  15 കോടി ആളുകളാണ് കണ്ടത്

തെന്നിന്ത്യയില്‍ തന്നെ ഏറ്റവുമധികം പേര്‍ കണ്ട ഗാനമെന്ന റെക്കോര്‍ഡ് ഇട്ട് സായ് പല്ലവിയുടെ 'വച്ചിണ്ടേ വച്ചിണ്ടേ' എന്ന ഗാനം. . യൂട്യൂബില്‍ 2017 സെപ്തംബര്‍ 23 ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 15 കോടി ആളുകളാണ് കണ്ടത്. നാല് ലക്ഷം ലൈക്കും ഗാനത്തിനുണ്ട്. പന്ത്രണ്ട് കോടി കാഴ്ചക്കാരുമായി ബാഹുബലിയുടെ ടൈറ്റില്‍ ട്രാക്കാണ് രണ്ടാംസ്ഥാനത്തുള്ളത്. 

തെലുങ്ക് ചിത്രം ഫിദയിലേതാണ് വച്ചിണ്ടേ വച്ചിണ്ടേ എന്ന ഗാനം. സായ് പല്ലവിയുടെ നൃത്തം പാട്ടിലെ പ്രധാന ആകര്‍ഷണമാണ്. സായ് പല്ലവിയ്ക്കൊപ്പം വരുണ്‍ തേജയാണ് ചിത്രത്തിലുള്ളത്. ശേഖര്‍ കമുലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മധുപ്രിയയും രാംകിയും ചേര്‍ന്ന് ആലപിച്ച ഗാനത്തിന്‍രെ വരികള്‍ എഴുതിയത് സുദല അശോക് തേജയാണ്. ശക്തികാന്ത് കാര്‍ത്തികാണ് സംഗീതം.