Asianet News MalayalamAsianet News Malayalam

പ്രഭാസിന്റെറെ പാട്ടിനെ പിന്നിലാക്കി സായ് പല്ലവിയുടെ നൃത്തത്തിന് പതിനഞ്ച് കോടി കാഴ്ചക്കാർ

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെ ​ഗാനങ്ങളെ മറികടന്ന് സായ് പല്ലവി അഭിനയിച്ച ഫിദയിലെ ​ഗാനമാണ് ഇപ്പോൾ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 23 ന് യൂട്യൂബിൽ പോസ്റ്റ് ചെയ്ത ​ഗാനം ഇതുവരെ കണ്ടത് പതിനഞ്ച് കോടി ആളുകളാണ്. 
 

sai pallavis song got fifteen crore viewers
Author
Chennai, First Published Sep 26, 2018, 2:57 PM IST

ചെന്നൈ: പ്രേമം എന്ന ഒറ്റച്ചിത്രം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് സായ് പല്ലവി. മലയാളത്തിൽ കലി എന്ന ദുൽഖർ ചിത്രത്തിന് ശേഷം സായ് പല്ലവി നേരെ പോയത് കന്നട, തെലുങ്ക് ചിത്രങ്ങളിലേക്കായിരുന്നു. നർത്തകിയെന്ന നിലയിലും സായ് പല്ലവി തന്റെ സാന്നിദ്ധ്യമറിയിച്ചിരുന്നു. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെ ​ഗാനങ്ങളെ മറികടന്ന് സായ് പല്ലവി അഭിനയിച്ച ഫിദയിലെ ​ഗാനമാണ് ഇപ്പോൾ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 23 ന് യൂട്യൂബിൽ പോസ്റ്റ് ചെയ്ത ​ഗാനം ഇതുവരെ കണ്ടത് പതിനഞ്ച് കോടി ആളുകളാണ്. 

വരുൺ തേജിനൊപ്പം അഭിനയിച്ച ചിത്രത്തിൽ ഭാനുമതി എന്ന കഥാപാത്രമായിട്ടാണ് സായ്പല്ലവി എത്തുന്നത്. നാലു ലക്ഷം ലൈക്കും ​ഗാനരം​ഗം നേടിക്കഴിഞ്ഞു. കല്യാണത്തോട് അനുബനധിച്ച് നടക്കുന്ന നൃത്തരം​ഗമാണ് ഈ ​ഗാനത്തിന്റെ ഉള്ളടക്കം. വീഡിയോ ഇറങ്ങിയപ്പോൾ മുതൽ സായ് പല്ലവിയുടെ നൃത്തം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മധുപ്രിയയും രാംകിയും ചേർന്നാണ് ഈ ​ഗാനം ആലപിച്ചിരിക്കുന്നത്.  ശേഖർ കമൂലയാണ് ചിത്രത്തിന്റെ സംവിധായകൻ. 

Follow Us:
Download App:
  • android
  • ios