തമിഴിലും തെലുങ്കിലും വന്‍വിജയം നേടിയ പിച്ചൈക്കാരനു ശേഷം വിജയ് ആന്റണി നായകനാവുന്ന സിനിമയാണ് സെയ്ത്താന്‍. സൈക്കോളജിക്കല്‍ ത്രില്ലര്‍ നോവല്‍ ദി ഗേള്‍ വിത്ത് ദി ഡ്രാഗണ്‍ ടാറ്റുവിനെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ അരുന്ധതി നായരാണ് നായിക. പ്രദീപ് കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫാത്തിമ വിജയ് ആന്റണിയാണ്. ചാരുഹാസനും വൈ.ജി.മഹേന്ദ്രയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെപ്തംബറിലാണ് സെയ്ത്താന്‍റെ ടീസര്‍ പുറത്തിറങ്ങിയത്. ഇതിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. യുട്യൂബില്‍ 27 ലക്ഷത്തോളം ആളുകള്‍ ഇതിനകം ഈ ടീസര്‍ കണ്ടു. വീഡിയോ കാണാം