മറക്കാനാവില്ല, ശ്രീദേവിയെ കുറിച്ച് പാക് നടി സജല്‍ അലി

First Published 1, Apr 2018, 6:52 PM IST
Sajal Ali opens up about her relationship with Sridevi
Highlights
  • മറക്കാനാവില്ല, ശ്രീദേവിയെ കുറിച്ച് പാക് നടി സജല്‍ അലി

'എനിക്ക് അവരെ മറക്കാനാവില്ല ‌ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ആളാണ്. അവരോടൊത്ത് ആദ്യ പ്രൊജക്ട് ചെയ്യുമ്പോള്‍ അവര്‍ എന്നെ എങ്ങനെയൊക്കെയാണ് സഹായിച്ചതെന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല'.. പറയുന്നത് മറ്റാരുമല്ല പാക് നടി സജല്‍ അലിയാണ്. ശ്രീദേവി അഭിനയിച്ച മോം എന്ന ചിത്രത്തില്‍ മകളായി വേഷമിട്ടത് സജല്‍ ആയിരുന്നു.

എന്നാല്‍ ചിത്രത്തിന്‍റെ പ്രൊമോഷന് വരാന്‍ സാധിച്ചില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു കാരണമെന്നും അവര്‍ പറഞ്ഞു. പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്‍റെ ഭാഗമായി നടന്ന ചര്‍ച്ചകള്‍ക്കിടയിലാണ് ശ്രീദേവിയെ കുറിച്ച് സജല്‍ ഓര്‍ത്തെടുത്തത്.

ഒരു വര്‍ഷം മുമ്പ് തന്‍റെ അമ്മ മരിച്ചപ്പോള്‍ ശ്രീദേവിയും മകള്‍ ജാന്‍വിയും ഖുഷിയുമാണ് തനിക്ക് സാന്ത്വനമായതെന്നും അവര്‍ പറഞ്ഞു. വിസ പ്രശ്നങ്ങള്‍ മൂലം അവരുടെ മരണ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും സജല്‍ പറഞ്ഞു. നേരത്തെയും ശ്രീദേവിയെ അനുസ്മരിച്ച് സജല്‍ ഇന്‍സ്റ്റഗ്രമില്‍ ചിത്രങ്ങള്‍ സഹിതം കുറിപ്പിട്ടിരുന്നു. പാക് വെബ്സൈറ്റായ ഡെയ്ലി പാകിസ്ഥാന്‍ ഡോട് കോമാണ് വാര്‍ത്ത പുറത്തുവിട്ടത്.

 

Lost my mom again...

A post shared by Sajal Ali Firdous (@sajalaly) on

loader