തിരുവനന്തപുരം: ശ്രീനിവാസന്‍ നായകനായെത്തുന്ന സജിന്‍ ബാബു ചിത്രം അയാള്‍ ശശി ജൂലൈ ഏഴിന് തിയ്യറ്ററുകളിലെത്തും. ഐഎഫ്എഫ്‌കെയില്‍ രജത ചകോരമടക്കം നിരവധി പുരസ്‌കാരം നേടിയ അസ്തമയം വരെ എന്ന ചിത്രത്തിന് ശേഷം സജിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അയാള്‍ ശശി.

പേരു പ്രശസ്തിയും നേടാനായി മാര്‍ഗങ്ങള്‍ അന്വേഷിക്കുന്ന ആളായാണ് ശ്രീനിവാസന്‍ ചിത്രത്തിലെത്തുന്നത്. എസ്.പി. ശ്രീകുമാര്‍, ജയകൃഷ്ണന്‍, കൊച്ചു പ്രേമന്‍, രാജേഷ് ശര്‍മ്മ, ദിവ്യാ ഗോപിനാഥ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. പിക്‌സ് എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ പി. സുകുമാര്‍, സുധീഷ് പിള്ള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.