Asianet News MalayalamAsianet News Malayalam

നാട്ടുമുക്കില്‍ നിന്നൊരു 'ശശി'പ്പാട്ട്; അയാള്‍ ശശിയിലെ ആദ്യഗാനം പുറത്തിറങ്ങി

sajin babus new movie ayal sasi title song released
Author
First Published Apr 29, 2017, 7:18 AM IST

ശ്രീനിവാസനെ നായകനാക്കി യുവ സംവിധായകന്‍ സജിന്‍ ബാബു സംവിധാനം ചെയ്ത അയാള്‍ ശശി എന്ന ചിത്രത്തിന്റെ ടൈറ്റില്‍ സോംഗ് യൂടൂബില്‍ റിലീസ് ചെയ്തു. നാടന്‍പാട്ട് ശൈലിയിലെ ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ശശിപ്പാട്ട് എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.

കവി വി വിനയകുമാറാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തില്‍ ശ്രീനിവാസന്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. ശശി നമ്പൂതിരി എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. കൊച്ചു പ്രേമന്‍, അനില്‍ നെടുമങ്ങാട്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. പി സുകുമാര്‍, സുധീഷ് പിള്ള എന്നിവരാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍.
 

Follow Us:
Download App:
  • android
  • ios