'ഉറക്കം നടിക്കുന്നവർ ഉറങ്ങട്ടെ! നമുക്ക് നഷ്ടപ്പെടുവാൻ കുറച്ച് കഥാപാത്രങ്ങൾ മാത്രം'
താങ്കളുടെ ശിഷ്യ ആയതില്‍ ഞാന്‍ സന്തോഷിക്കുന്നു. രാജിവച്ചില്ലെങ്കിലും പ്രതികരിക്കുകയെങ്കിലും ചെയ്യാമല്ലോ. ഉറക്കം നടക്കുന്നവര്‍ ഉറങ്ങട്ടെ! " നമുക്ക് നഷ്ടപ്പെടാന്‍ കുറച്ച് കഥാപാത്രങ്ങള്‍ മാത്രം" സജിത മഠത്തില്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്. നടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത തില്‍ പ്രതിഷേധിച്ച് പി ബാലചന്ദ്രന്‍ ഫേസ്ബുക്കിലിട്ട കുറിപ്പിന്‍റെ സ്ക്രീന്‍ ഷോട്ടും ചേര്‍ത്താണ് സജിത മഠത്തിലിന്‍റെ കുറിപ്പ്. നിരവധി താരങ്ങളാണ് അമ്മയില്‍ നിന്ന് രാജിവച്ച നടികള്‍ക്ക് പിന്തുണയുമായി എത്തിയത്. ഡബ്ല്യൂ സിസി അംഗങ്ങളായ മറ്റു നടികള്‍ക്ക് പിന്നാലെ നടികള്‍ക്കൊപ്പമാണെന്ന് പറഞ്ഞ് പൃഥ്വിരാാജും രംഗത്തെത്തി. കൂടുതല്‍ താരങ്ങള്‍ ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ രംഗത്തെത്തുമെന്നാണ് കരുതുന്നത്.
അതേസമയം അമ്മയിലേക്ക് തിരിച്ചുവരാനില്ലെന്ന് ദിലീപ് അമ്മയെ അറിയിച്ചു. കുറ്റക്കാരനല്ലെന്ന് തെളിയിച്ച ശേഷംമാത്രമെ അമ്മയിലേക്ക് തിരികെ വരികയുള്ളൂവെന്ന് ദിലീപ് അമ്മ ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു. കൂടുതല്‍ താരങ്ങള്‍ പ്രതിഷേധവുമായി എത്തിയതോടെ അമ്മയും സമ്മര്‍ദ്ദത്തിലാണ്. ഈ സാഹചര്യത്തിലാണ് അമ്മ എക്സിക്യൂട്ടീവ് യോഗം വിളിച്ചിരിക്കുന്നത്. ദിലീപ് തിരികെയില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ തിരിച്ചെടുത്ത തീരുമാനം പുന:പരിശോധിച്ച് തടിയൂരാനാകും അമ്മ ഭാരവാഹികളുടെ ശ്രമം.
ബാലചന്ദ്രന്‍റെ കുറിപ്പ് ഇങ്ങനെ..
'മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും, ദിലീപിനെ തിരിച്ചെടുത്ത നടപടിയും നിഗൂഢമായ ചര്‍ച്ചക്ക് ശേഷം അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ പൊടുന്നനെ അറിയിക്കുകയായിരുന്നു. അപ്പോള്‍ തന്നെ പ്രതികരിക്കാന്‍ കഴിയാതെ പോയതില്‍ പശ്ചാത്താപമുണ്ട്. ധാര്‍മിക വിരുദ്ധമായ ആ നടപടികളോട് യോജിക്കാനാവില്ല. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും മുന്‍പില്‍ നിര്‍ത്തി, ഒരു സംഘം സ്ഥാപിത താല്‍പര്യക്കാര്‍ കരുക്കള്‍ നീക്കുകയാണെന്ന് മറ്റു പലരെയുംപോലെ ഞാനും വിശ്വസിക്കുന്നു. മുറിവേല്‍ക്കുന്ന സ്ത്രീത്വത്തോടൊപ്പം എന്നും ഉണ്ടാകും ' ഇ
