ഈ ട്രോള്‍ പ്രചരിച്ചതോടെ, തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയുടെ സെറ്റിലേക്ക് എത്തിയ സാജു നവോദയായെ ഷേക്ക് ഹാന്‍ഡ് നല്‍കി മമ്മൂട്ടി സ്വീകരിച്ചത്. ഡിജിപി ആയല്ലോ ഇനി എന്ത് വേണം എന്ന് പറഞ്ഞ് മമ്മൂക്ക അഭിനന്ദനവും ആശംസയും അറിയിച്ചു. 

ജോണി ആന്‍റണി ചിത്രത്തില്‍ സാജു നവോദയാ പോലീസ് യൂണിഫോമിലാണ് പക്ഷേ ഡിജിപിയുടെ റോള്‍ അല്ല. ലോക്‌നാഥ് ബഹ്‌റയുടെ സംസാരരീതികളും മാനറിസങ്ങളും പഠിച്ച് മിമിക്രി വേദിയിലും ഷോകളിലും അടുത്ത അഞ്ച് വര്‍ഷത്തേക്ക് കലക്കണമെന്നാണ് സാജു പറയുന്നത്. ലോക്‌നാഥ് ബഹ്‌റയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും സാജു നവോദയാ ഒരു മാധ്യമത്തിന് നല്‍കിയ റിപ്പോര്‍ട്ട് പറയുന്നു.