ശനിയാഴ്ച ചിത്രം റിലീസ് ചെയ്തപ്പോള്‍ ചില ഫോട്ടോകളും അപ്!ലോഡ് ചെയ്യപ്പെട്ടു.തുടര്‍ന്നാണ് സിനിമ തന്നെ സൈറ്റില്‍ എത്തിയിരിക്കുന്നത്. സിനിമയുടെ അണിയറക്കാര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. ഫ്രാന്‍സില്‍ നിന്നാണ് ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. ചിത്രം നീക്കം ചെയ്യാനുള്ള നടപടികള്‍ സൈബര്‍ സെല്‍ തുടങ്ങി.