അടുത്തിടയായി വാര്‍ത്തകോളങ്ങളില്‍ നിന്നും വിട്ടുമാറാത്ത നടിയായി മാറിയിരിക്കുകയാണ് കങ്കണ റണാവത്. സല്‍മാന്‍ ഖാനെതിരെയുള്ള ആരോപണങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത് നായികയായി അഭിനയിക്കാൻ വിസമ്മതിച്ചതിന്​ സൽമാൻഖാൻ തന്നെ അപമാനിച്ചെന്ന്​ കങ്കണ റണാവത് പറയുന്നത്​. കങ്കണ ഹൃത്വിക് ​ റോഷന് അയച്ച മെയിലാണ് ഇക്കാര്യമുളളത്. പുറത്തായ മെയിലില്‍ സൽമാന്‍ ഖാനെതിരെ കടുത്ത ആരോപണങ്ങളാണ് ഉള്ളത്​. ​

ഹൃത്വിക് ​ ​ റോഷനുമായുള്ള ബന്ധം വഷളാവുകയും ഇരുവരും പരസ്യമായി രംഗത്തുവരികയും ചെയ്​തതിന്​ പിന്നാലെയാണ്​ മെയിലിലെ വിവരങ്ങൾ പുറത്തുവരുന്നത്​. തന്‍റെ ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിന് സല്‍മാന്‍ ഖാന്‍ മോശമായി പെരുമാറുകയും പരിഹസിക്കുകയും ചെയ്തു. കൂടാതെ കരീന കണ്ട് പഠിക്കു എന്ന് ഉപദ്ദേശം നല്‍കുകയും ചെയ്തു എന്നും കങ്കണ മെയിലില്‍ സൂചിപ്പിച്ചു.


ഹൃത്വിക് ​ റോഷനും കങ്കണ റണാവത്തും തമ്മിലുള്ള പിണക്കങ്ങളും അതുണ്ടാക്കിയ തുടർചലനങ്ങളുമാണ്​ കഴിഞ്ഞ കുറെ നാളുകളായി ബോളിവുഡിലെ ചൂടേറിയ ചർച്ചാ വിഷയം. ആരോപണങ്ങൾ വര​ട്ടെ, നേരിടാൻ തയാറാണ് എന്നണ് ഹൃത്വിക് വാര്‍ത്തകളോട് പ്രതികരിച്ച്. 4000 മെയിലുകളോളം കങ്കണ അയച്ചിട്ടുണ്ട്. അതിൽ ഒരു അമ്പതെണ്ണം താന്‍ വായിച്ചിട്ടുണ്ടാകും എന്നും ഹൃത്വിക് റിപ്പബ്ലിക്ക്​ ടി.വിക്ക് നൽകിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.