സല്‍മാന്‍ ജയിലില്‍: ആയിരം കോടിയുടെ സിനിമകള്‍ പ്രതിസന്ധിയില്‍

First Published 5, Apr 2018, 10:23 PM IST
salman in prison
Highlights
  • 50 കോടി മുടക്കി ടൈഗര്‍ സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നതിനിടയിലാണ് സല്‍മാന്‍ തടവറയിലെത്തിയിരിക്കുന്നത്.
  • ഇതുകൂടാതെ ദസ്‌കാദം എന്ന ടെലിവിഷന്‍ പരിപാടിക്കായി 78 കോടിയുടെ കരാറും സല്‍മാന്‍ ഒപ്പിട്ടിരുന്നു.

മുംബൈ: കൃഷ്ണമാന്‍വേട്ടക്കേസില്‍ ജയിലിലായതോടെ സല്‍മാന്‍ ഖാനെ നായകനാക്കി ഒരുക്കുന്ന നിരവധി സിനിമകളാണ് അനിശ്ചിതത്തിലായത്. ഏകേദശം ആയിരം കോടിയോളം മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന സിനിമകളിലാണ്  സല്‍മാന്‍ അഭിനയിക്കാന്‍ കരാര്‍ നല്‍കിയിരിക്കുന്നത്. 

റേസ് 3,ഭാരത്,കിക്ക്, പാര്‍ട്ണര്‍-2, നോ എന്‍ട്രി  തുടങ്ങിയ സിനിമകളില്‍ അഭിനയിക്കാന്‍ ഇതിനോടം സല്‍മാന്‍ കരാറൊപ്പിട്ടിരുന്നു. 250 കോടി മുടക്കി ടൈഗര്‍ സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നതിനിടയിലാണ് സല്‍മാന്‍ തടവറയിലെത്തിയിരിക്കുന്നത്. ഇതുകൂടാതെ ദസ്‌കാദം എന്ന ടെലിവിഷന്‍ പരിപാടിക്കായി 78 കോടിയുടെ കരാറും സല്‍മാന്‍ ഒപ്പിട്ടിരുന്നു. കോടതി  വിധി എതിരായതോടെ ഇവയുടെ നിര്‍മ്മാതാക്കളും പ്രതിസന്ധിയിലാണ്. 

റാണി മുഖര്‍ജി,ജയാ ബച്ചന്‍ സമീര്‍ സോണി തുടങ്ങി പ്രമുഖ താരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ സല്‍മാന് പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അമിതാ ബച്ചന്‍, ഷാറൂഖ് ഖാന്‍, അമീര്‍ ഖാന്‍ തുടങ്ങിയ താരങ്ങള്‍ ഇതു വരെ പ്രതികരിച്ചിട്ടില്ല. വിധിയറിഞ്ഞ് നിരവധി ആരാധകരാണ് സല്‍മാഖാന്റെ വീടിനു മുന്നില്‍ എത്തിയത്.
 

loader