മുംബൈ: കഴിഞ്ഞ ദിവസം ഓട്ടോയില്‍ സഞ്ചരിച്ചാണ് സല്‍മാന്‍ ഖാന്‍ ആരാധകരെ ഞെട്ടിച്ചതെങ്കില്‍ ഇന്നലെ സൈക്കിളിലായിരുന്നു സല്‍മാന്റെ യാത്ര. പുതിയ ചിത്രം ട്യൂബ് ലൈറ്റിന്റെ പ്രചരണത്തിനു വേണ്ടിയായിരുന്നു ഓട്ടോ യാത്രയെങ്കില്‍ ബീയിങ് ഹ്യൂമണിനു വേണ്ടിയാണ് സൈക്കിള്‍ യാത്ര. ബീയിങ് ഹ്യൂമന്‍ എന്ന സന്നദ്ധ സംഘടനയും ബ്രാന്‍ഡും സല്‍മാന്‍ സ്ഥാപിച്ചതാണ്. 

ഇതിന്റെ പ്രചരണത്തിനായാണ് സുഹൃത്തുക്കളെയും സഹായികളെയും കൂട്ടി ബാന്ദ്ര റോഡിലൂടെ സവാരിക്ക് ഇറങ്ങിയത്. യാത്രയ്ക്കിടെ ഷാരുഖ് ഖാന്റെ വീടിന് മുന്നിലെത്തി കൂക്കി വിളിക്കുന്ന സല്‍മാന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ബാന്ദ്രയിലെ ഷാരുഖിന്റെ വസതിയായ മന്നത്തിന് മുന്നിലെത്തിയപ്പോള്‍ സല്‍മാന്‍ ഷാരുഖിന് പേര് വിളിച്ചു കൂവി. 

യാത്ര തുടരുകയും ചെയ്തു. സൈക്കിളില്‍ പോകുന്നത് സല്‍മാനാണെന്ന് ഒരു നിമിഷം ആര്‍ക്കും മനസ്സിലായില്ലെങ്കിലും പിന്നീട് കൈവീശിയും വാഹനങ്ങളില്‍ പിന്തുടര്‍ന്നും ആരാധകര്‍ ഒപ്പം കൂടി.