ബോളുവുഡ് കാത്തിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ടൈഗര്‍ സിന്താ ഹെയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അഞ്ച് വര്‍ഷത്തിന് ശേഷം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനും കത്രീനയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആരാധകരെ ഞെട്ടിക്കുന്ന തകര്‍പ്പന്‍ രംഗങ്ങളാണ് ട്രെയിലറിലുളളത്. ഭാരം കൂടിയ മെഷീന്‍ തോക്കുകള്‍ ഉപയോഗിച്ചുളള സല്‍മാന്‍റെ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. 

ആക്ഷന്‍ ചിത്രമായ ടൈഗര്‍ സിന്ദാ ഹെയില്‍ ചെന്നായക്കളോടൊപ്പമുള്ള സല്‍മാന്‍റെ രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു രംഗത്തിന് വേണ്ടി 
5000 തവണയാണ് സല്‍മാന്‍ വെടിവെച്ചത്. അലി അബ്ബാസ് സഫര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2012 ല്‍ പുറത്തിറങ്ങിയ ‘എക് ത ടൈഗറി’ന്‍റെ രണ്ടാം ഭാഗമാണ് ചിത്രം. ഈ ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച അഭിനയിച്ചതും. ടൈഗര്‍ സിന്ദാ ഹെ ഡിസംബര്‍ 22ന് തീയറ്ററുകളിലെത്തും.