മുംബൈ: വയസ് അമ്പതിലേക്ക് കടന്നുകഴിഞ്ഞു സല്‍മാന്‍ ഖാന്. എന്നാല്‍ ഇപ്പോഴും ബോളിവുഡിലെ ബാച്ചിലേര്‍സ് ക്ലബിന്‍റെ ക്യാപ്റ്റന്‍ സല്‍മാന്‍ തന്നെ. സമപ്രായക്കാരും ജൂനിയര്‍മാരും വിവാഹം കഴിച്ചിട്ടും എന്താണ് സല്‍മാന്‍ ഒറ്റാന്തടിയായി നില്‍ക്കുന്നത് എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഐശ്വര്യ റായി മുതല്‍ കത്രീന കൈഫ് വരെയുള്ളവരുമായുള്ള പ്രണയതകര്‍ച്ചകളെ ഇതിനോട് കൂട്ടിവായിക്കുന്നവരും കുറവല്ല. അവസാനം കേട്ട വാര്‍ത്ത ലൂലിയ എന്ന വിദേശ വനിതയെ സല്‍മാന്‍ പരിണയിക്കും എന്നാണ്.

എന്നാല്‍ വിവാദമൊക്കെ അവിടെ നില്‍ക്കട്ടെ, ഇത്തിരി കളിയും കാര്യവുമായി താന്‍ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ലെ പറയുകയാണ്, ബിയിംഗ് ആയ സല്‍മാന്‍. മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹത്തിനു പണം ചെലവാക്കുന്ന രീതിയോട് തനിക്ക് എതിര്‍പ്പാണെന്നു സല്‍മാന്‍ പറയുന്നു.

വിവാഹത്തിന് പണം ചോദിച്ച് ആരെയും ബുദ്ധിമുട്ടിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഒരാളുടെ കൂടെ ജീവിക്കാന്‍ നിങ്ങള്‍ കോടിക്കണക്കിനു പണം ചെലവാക്കുന്നു. എന്റെ പക്കല്‍ അതിനുള്ള പണമില്ല. അതുകൊണ്ടാണ് ഇപ്പോഴും ഒറ്റയ്ക്ക് ജീവിക്കുന്നത് എന്നു സല്‍മാന്‍ പറയുന്നു. എന്നാല്‍ സഹോദരങ്ങളുടെയും സഹോദരിയുടെയും വിവാഹത്തിന് കോടികള്‍ സ്വന്തം കൈയ്യില്‍ നിന്നും പൊടിച്ച വ്യക്തിയാണ് സല്‍മാന്‍ എന്നതാണ് ബിടൗണ്‍ ഗോസിപ്പ്.