ദില്ലി: തന്‍റെ വിവാഹ തീയതി പ്രഖ്യാപിച്ച വ്യക്തിയാണ് സല്‍മാന്‍ ഖാന്‍. എന്നാലും എല്ലാവര്‍ക്കും സല്ലുവിന്‍റെ കല്ല്യാണ ജീവിതത്തെക്കുറിച്ച് അറിയണം. എന്നാല്‍ ഇത്തവണ തന്‍റെ സെക്സ് അനുഭവത്തെക്കുറിച്ചുള്ള ചോദ്യത്തോടും സല്‍മാന്‍ പ്രതികരിച്ചു.

നവാസുദ്ദീൻ സിദ്ധിക്കിയുടെ സിനിമയായ ഫ്രീക്കി അലിയുടെ ട്രെയ്‌ലർ പുറത്തിറക്കല്‍ ചടങ്ങിലാണ് സൽമാന്‍റെ ഇത്തരം ചോദ്യത്തോടുള്ള പ്രതികരരണം. താനിപ്പോഴും വിര്‍ജിന്‍ ആണെന്നാണ് സല്ലു പറയുന്നത്. അതെ... എന്റെ ജീവിതത്തിൽ വിവാഹവും സെക്‌സും ഉണ്ടായിട്ടില്ല, ഞാൻ ഇപ്പോഴും വിർജിനാണ് , സൽമാൻ പറഞ്ഞു. വിവാഹശേഷം സെക്സിൽ ഏർപ്പെടാനാണ് തനിക്ക് താല്പര്യമെന്നാണ് അദ്ദേഹം പറഞ്ഞത്. 

നവാസുദ്ദീൻ സിദ്ദിക്കി നായകനാകുന്ന ഫ്രീക്കി അലി നിര്‍മ്മിക്കുന്നത് സല്‍മാന്‍ ഖാന്‍ ആണ്. സാധാരണക്കാരനായ ഒരു വ്യക്തി പണക്കാരുടെ കളിയായ ഗോള്‍ഫില്‍ വലിയ താരമാകുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. എമി ജാക്സണ്‍ ആണ് ചിത്രത്തിലെ നായിക. സല്‍മാന്‍റെ സഹോദരന്‍ അര്‍ബാസ് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.