ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി നേരിട്ട തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടി. എന്നാൽ ഈ തകർച്ചയിലും സിപിഐക്ക് മൂന്ന് മന്ത്രിമാരടക്കം 8 സീറ്റുകൾ നിലനിർത്താനായി. സ്ഥാനാർത്ഥികളുടെ ജനകീയതയും ക്ലീൻ ഇമേജുമാണ് വലത് തരംഗത്തിലും പാർട്ടിയെ തുണച്ച പ്രധാന ഘടകങ്ങൾ.
സംസ്ഥാത്താകെ ഇടതു പക്ഷത്തിന് തിരിച്ചടി നേരിട്ട തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തെ 2001ന് ശേഷം 102 സീറ്റിന്റെ ഗ്ലാമർ വിജയമാണ് ഇക്കുറി യുഡിഎഫിന് നേടാനായത് 2021ല്‍ നേടാന്‍ കഴിഞ്ഞ 41 സീറ്റില്‍ നിന്നാണ് 5 വര്‍ഷത്തിനിപ്പുറം 90 സീറ്റില്‍ അധികം നേടി ഭരണത്തിൽ തിരിച്ചുവരാൻ യുഡിഎഫിന് കഴിഞ്ഞത്. 2021ൽ 99 സീറ്റിന്റെ വിജയത്തിൽ നിന്നും 35 സീറ്റിലേക്ക് ഒതുങ്ങിയ ഇടത് മുന്നണിക്ക് ഇത് എക്കാലത്തെയും തകർച്ച നേരിട്ട തെരഞ്ഞെടുപ്പ് കൂടിയായിരുന്നു.
ഇത്തവണ സിപിഐ 25 സീറ്റുകളിലാണ് മത്സരിച്ചത്. 2021-ൽ 17 സീറ്റുകൾ നേടിയ സിപിഐക്ക് പക്ഷെ ഇത്തവണ വെറും 8 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്നു. വോട്ട് വിഹിതത്തിലും സീറ്റുകളുടെ എണ്ണത്തിലും വലിയ കുറവുണ്ടായെങ്കിലും മുന്നണിയിൽ സിപിഎമ്മിന്റെ തകർച്ചക്കൊത്ത് എത്തിയില്ല എന്നു വേണം പറയാൻ. ഭരണവിരുദ്ധ വികാരം ട്രെന്റായി മാറിയ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ അപ്രമാധിപത്യ വിജയത്തിൽ എത്തിയപ്പോൾ മുന്ന് മന്ത്രിമാരടക്കം സിറ്റിങ് സീറ്റ് നിലനിർത്താൻ സാധിച്ചത് സിപിഐക്ക് ആശ്യാസമെന്നും പറയാം. എറ്റവും അധികം സീറ്റിൽ മത്സരിച്ച സിപിഎമ്മിന് പാതിയിലേറെ നഷ്ട്ടപ്പെടുമ്പോൾ കുറഞ്ഞ സീറ്റി മത്സരിച്ച സിപിഐക്ക് സ്ട്രൈക്ക് റേറ്റ് താരമ്യേന കുറവല്ല എന്നത് വലത് ട്രെന്റിലും പാർട്ടി പിടിച്ചു നിന്നു എന്നാണ് വിലയിരുത്തൽ. കൃത്യമായ കണക്കുകൾ പുറത്തുവരുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകും.
തിരിച്ചടിയിലും സിപിഐയെ തുണച്ച മണ്ഡലങ്ങൾ
തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടപ്പോഴും ചില മണ്ഡലങ്ങളിൽ ജനപ്രിയരായ സ്ഥാനാർത്ഥികളിലൂടെ പാർട്ടി ആധിപത്യം നിലനിർത്തി. സിപിഐ നേതാവും സംസ്ഥാന കൃഷിമന്ത്രിയുമായിരുന്ന പി. പ്രസാദ് ചേർത്തലയും, നെടുമങ്ങാട് മന്ത്രി ജി.ആർ അനിൽ, ഒല്ലൂര്‍ കെ.രാജൻ തുടങ്ങിയവർ വിജയിച്ചത് പാർട്ടിക്കും, മന്നണിക്കും ശക്തമായ സാന്നിധ്യമാകുമെന്നാണ് രാഷ്ട്രീയ നീരീക്ഷണം. പുനലൂർ, നാട്ടിക, കൈപ്പമങ്കലം, പട്ടാമ്പി, കാഞ്ഞങ്ങാട് എന്നീ മണ്ഡലങ്ങളിൽ നേടിയ ഭൂരിപക്ഷമാണ് എടുത്തുപറയേണ്ട മറ്റൊന്ന്.
വലത് ട്രെന്റിലും സിപിഐയെ തുണച്ച ഘടകങ്ങൾ
വിജയിച്ച പലയിടങ്ങളിലും പാർട്ടി ചിഹ്നത്തേക്കാൾ സ്ഥാനാർത്ഥികളുടെ ജനകീയതയും ക്ലീൻ ഇമേജും വലിയ പങ്കുവഹിച്ചു. പി. പ്രസാദ് ജി.ആർ. അനിൽ, ഒല്ലൂരിലെ കെ.രാജൻ തുടങ്ങിയവരുടെ മണ്ഡലത്തിലെ ഇടപെടലും ജനങ്ങൾക്കുള്ള മമതയും വിജയിത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി. ചില മണ്ഡലങ്ങളിൽ പരമ്പരാഗത വോട്ടുബാങ്കുകൾക്കപ്പുറം വിവിധ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ പാർട്ടിയുടെ മിതവാദ നിലപാടുകൾക്ക് സാധിച്ചു. പട്ടാമ്പി പോലുള്ള മണ്ഡലങ്ങളിൽ മുഹമ്മദ് മുഹ്സിനെപ്പോലെയുള്ള യുവനേതാക്കളുടെ പ്രവർത്തനം യുവാക്കൾക്കിടയിൽ പാർട്ടിയുടെ സ്വീകാര്യത വർദ്ധിപ്പിച്ചു. വ്യക്തിപരമായ മികവും, വകുപ്പുകളുടെ വികസന പ്രവർത്തനങ്ങളും ഭരണ വരുദ്ധ വികാരം ഈ മണ്ഡലങ്ങളിൽ ബാധിക്കാതെ കാത്തു.





