ദേശീയ പുരസ്കാരമടക്കം വാരിക്കൂട്ടിയ ബോളിവുഡ് സൂപ്പര്‍ ഹിറ്റ് ചിത്രം ക്വീന്‍ മലയാളത്തിലേക്കും. സം സം എന്ന് പേരിട്ടിരിക്കുന്ന ക്വീന്‍ റിമേക്കില്‍ നായിക ആയി എത്തുന്നത് യുവ താരം മഞ്ജിമ മോഹന്‍ ആണ്. പ്രമുഖ സംവിധായകന്‍ നീലകണ്ഠ ആണ് സംസം സംവിധാനം ചെയ്യുക.

ക്വീനിലെ റാണി.. വിസ്മയിപ്പിക്കുന്ന അഭിമനയിക്കുന്ന മികവിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ കങ്കണയുടെ റാണിയെന്ന കഥാപാത്രം ആര്‍ക്കും മറക്കാന്‍ കഴിയില്ല.. നാല് വര്‍ഷത്തിന് ശേഷം ക്വീനിന് വിവിധ ഭാഷകളില് റിമേക്ക് എത്തുന്നു. തമിഴ് , തെലുങ്ക്, കന്നട ,മലയാളം ..നാല് വ്യത്യസ്ത പേരുകളില്‍ റിമേക്കുകള്‍..

പാരിസ് പാരിസ് എന്നാകും തമിഴ് സിനിമയുടെ പേര്.. നായിക കാജര് അഗര്‍വാള്‍.. തെലുങ്കില്‍ ക്വീനാകാന്‍ തമന്നയുമെത്തുമ്പോള്‍ മലയാളത്തില് നറുക്ക് വീണത് യുവതാരം മഞ്ജിമയ്ക്ക്.. ഒരു വടക്കന്‍ സെല്‍ഫിയുടെ വന്‍ വിജയത്തിന് ശേഷം രണ്ട് വര്‍ഷത്തെ ഇടവേളയായിരുന്നു മലയാള സിനിമയില്‍, വീണ്ടും തിരിച്ചെത്തുന്ന സന്തോഷത്തിലാണ് താരം.