തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്‍തരായ സെലിബ്രിറ്റി ദമ്പതികളാണ് നാഗചൈതന്യയും സാമന്തയും. ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇരുവരും പലപ്പോഴും ആരാധകര്‍ക്കായി ഷെയര്‍ ചെയ്യാറുണ്ട്. അത് ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. വിവാഹവാര്‍ഷികത്തില്‍ സാമന്ത നാഗചൈതന്യയോടുള്ള സ്‍നേഹം വെളിപ്പെടുത്തി ഫോട്ടോ ഷെയര്‍ ചെയ്‍തതാണ് ഇപ്പോള്‍ വൈറലാകുന്നത്.

View post on Instagram

ഒക്‍ടോബര്‍ ഏഴിനാണ് ഇരുവരുടെയും വിവാഹവാര്‍ഷികം. നാഗചൈതന്യയുമായി ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയാണ് സാമന്ത ഷെയര്‍ ചെയ്‍തിരിക്കുന്നത്. വിവാഹ വാര്‍ഷിക സന്ദേശവും സാമന്ത പങ്കുവച്ചിരിക്കുന്നു. നിരവധി പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളും ലൈക്കുകളുമായി എത്തിയിരിക്കുന്നത്.