വിവാഹ ദിനത്തില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട നിമിഷം ആരാധകരുമായി പങ്കുവെച്ച് നടി സാമന്ത. വെള്ളിയാഴ്ച വൈകുന്നേരം ഹിന്ദു ആചാര പ്രകാരം നടന്ന ചടങ്ങിനിടെ സന്തോഷത്താല്‍ കരയുന്ന ചിത്രമാണ് ഏറ്റവും വിലമതിക്കുന്ന നിമിഷമായി സാമന്ത പോസ്റ്റ് ചെയ്തത്. അലന്‍ ജോസഫിനാണ് ഈ ചിത്രത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ സാം നല്‍കിയത്.

'എനിക്കറിയില്ല ഈ ചിത്രത്തെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന്. വിവാഹ ദിനത്തിലെ ഒരു ദൃശ്യമാണിത്. വികാര ഭരിതമായ ഈ നിമിഷം എന്നന്നേയ്ക്കുമായി പകര്‍ത്തിയത് അലന്‍ ജോസഫാണ്. പോസ് ചെയ്യുന്ന ചിത്രങ്ങളേക്കാള്‍ യഥാര്‍ത്ഥ നിമിഷങ്ങളാണ് എന്നും കാലത്തെ അതിജീവിക്കുന്നത്. 

One true love ❤️❤️❤️

A post shared by Samantha Ruth Prabhu (@samantharuthprabhuoffl) on

വികാരത്തില്‍ മുങ്ങിപ്പോയ വധു. ഒരുപാട് ചിരികള്‍ക്കിടയില്‍ സാമന്തയും, നിറഞ്ഞൊഴുകിയ സന്തോഷാശ്രുക്കളും' എന്ന് സാമന്ത കുറിച്ചു. മെഹന്തി, ഹിന്ദു-ക്രിസ്ത്യന്‍ വിവാഹങ്ങള്‍ എന്നിവയുടെ ചിത്രമെല്ലാം സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.