ലിപ്‍ലോക്: മാധ്യമപ്രവര്‍ത്തകന് ചുട്ടമറുപടിയുമായി സാമന്ത

ലിപ്‍ലോക് രംഗത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് മറുചോദ്യവുമായി സാമന്ത. എന്തുകൊണ്ട് വിവാഹിതരായ നടിമാരോട് മാത്രം ഇങ്ങനെ ചോദിക്കുന്നതെന്നായിരുന്നു സാമന്തയുടെ പ്രതികരണം.

രംഗസ്ഥലം എന്ന ചിത്രത്തിലെ ലിപ്‌ലോക് രംഗത്തെ കുറിച്ചായിരുന്നു മാധ്യമപ്രവര്‍‌ത്തകൻ ചോദിച്ചത്. എന്നാല്‍ വിവാഹിതരായ നടിമാരോട് മാത്രം ഇങ്ങനെ ചോദിക്കുന്ന കപടചിന്ത കൊണ്ടാണെന്നായിരുന്നു സാമന്തയുടെ മറുപടി. എന്തുകൊണ്ടാണ് വിവാഹിതരായ നടൻമാര്‍ ലിപ്‍ലോക് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍‌ ചോദ്യങ്ങളുണ്ടാകാത്തത്. ആ രംഗത്ത് വള്‍ഗറില്ല. അത് വൈകാരികമായ നിമിഷത്തിലുള്ളതാണ്. എല്ലാതെ സെക്സ് അല്ല. ആ രംഗം സംവിധായകൻ വിശദീകരിച്ചപ്പോള്‍ മനസ്സിലായി. പിന്നെ നടന്റെ കവിളിലാണ് ഞാൻ ചുംബിച്ചത്. പിന്നീട് അത് ക്യാമറട്രിക്കില്‍ ലിപ്‍ലോക് ആക്കി മാറ്റുകയായിരുന്നു- സാമന്ത പറഞ്ഞു.