സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരോട് വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുള്ള താരമാണ് സാമന്ത. ആംസ്റ്റെര്‍ഡമില്‍ റൈജ്ക്സ് മ്യൂസിയത്തില്‍ നിന്നുള്ള ഫോട്ടോയാണ് സാമന്ത പുതുതായി ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒറ്റയ്‍ക്കല്ല എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ. ഭര്‍ത്താവ് നാഗ ചൈതന്യയ്ക്ക് ഒപ്പമാണ് സാമന്ത ആംസ്റ്റെര്‍ഡമില്‍ എത്തിയിരിക്കുന്നത്.

അതേസമയം സാമന്തയും നാഗ ചൈതന്യയും പ്രധാന കഥാപാത്രങ്ങളായിട്ടുള്ള  മജിലി ഒരുങ്ങുകയാണ്. ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിശാഖപട്ടണമാണ് പ്രധാന ലൊക്കേഷൻ. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.