നാഗചൈതന്യയുടെ നായികയായി സാമന്ത വീണ്ടും

വിവാഹശേഷം നാഗചൈതന്യയും സാമന്തയും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന സിനിമയിലാണ് സാമന്ത നാഗചൈതന്യയുടെ നായികയാകുന്നത്.

ചിത്രം ഒരു പ്രണയകഥയായിരിക്കും പറയുന്നത്. ചിത്രത്തിന്റെ കഥ കേട്ട നാഗചൈതന്യ തന്നെയാണ് നായികയായി സാമന്തയെ നിര്‍ദ്ദേശിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.