നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഒരു മാസമായി. പക്ഷേ ആഘോഷങ്ങള്‍ അവസാനിച്ചിട്ടില്ല. സെലിബ്രിറ്റി സുഹൃത്തുക്കള്‍ക്കായി ഇരുവരും കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വിവാഹവിരുന്ന് നടത്തി. അതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യങ്ങളില്‍ വൈറലാകുന്നത്.

Add Asianetnews as a Preferred SourcegooglePreferred

കുടുംബാംഗങ്ങളും താരങ്ങളുമായ ചിരഞ്ജീവി, രാംചരണ്‍, അല്ലു അര്‍ജ്ജുന്‍, വരുണ്‍ തേജ് തുടങ്ങിയവര്‍ ചടങ്ങിന് ആതിഥേയരായി. സംവിധായകരായ എസ് എസ് രാജമൗലി, വംശി, താരങ്ങളായ ഹരികൃഷ്‍ണ, കൃഷ്‍ണം രാജു, മുരളി മോഹന്‍, നിഖില്‍ സിദ്ധാര്‍ഥ്, നാനി, രാകുല്‍ പ്രിതി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങിനെത്തി.