ദക്ഷിണേന്ത്യന്‍ സിനിമാ പ്രമേികള്‍ കാത്തിരിക്കുന്ന താവിവാഹമാണ് സാമന്തയുടെയും നാഗ ചൈതന്യയുടെയും. വിവാഹവേളയില്‍ സാമന്ത ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ചും, ആഭരണങ്ങളെക്കുറിച്ചും സമൂഹമാധ്യമങ്ങളില്‍ വളരെയധികം ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍ ആകാംഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് താരം തന്നെ തന്‍റെ വിവാഹ വേളയിലെ ലെഹങ്കയുടെ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ്. 

വിവാഹത്തിന് ശേഷം നടക്കുന്ന റിസപ്ഷനില്‍ ധരിക്കാന്‍ പോകുന്ന ലെഹങ്കയുടെ ചിത്രമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഇവര്‍ ആരാധകരുമായി പങ്ക് വച്ചിരിക്കുന്നത്. ബെയ്ജ് നിറത്തിലുള്ള ലെഹങ്കയാണ് താരം റിസപ്ഷനായി കരുതിയിരിക്കുന്നത്. സ്വര്‍ണ്ണവും വെള്ളിയുമൊക്കെ അലങ്കാരത്തിന് മാറ്റ് കൂട്ടുന്നതിനായി ലെഹങ്കയില്‍ ഇടം പിടിച്ചിട്ടുണ്ട്. പരമ്പരാഗത കുന്തന്‍ ആഭരണം സാമന്തയെ കൂടുതല്‍ മനോഹരിയാക്കുന്നു. 

കഥ തുടങ്ങുന്നു എന്ന അടിക്കുറിപ്പോടെയുള്ള ചിത്രത്തില്‍ തന്‍റെ വസ്ത്രം ഡിസൈന്‍ ചെയ്ത ക്രഷ ബജാജിനെക്കുറിച്ചും സാമന്ത പറയുന്നുണ്ട്.എന്‍റെ വിവാഹ ഒരുക്കങ്ങളില്‍ ആരെയെങ്കിലും ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് ക്രഷ ബജാജിനെയാണെന്നാണ് സാമന്ത പറയുന്നത്. 
ഇനി ആരാധകരും ഫാഷന്‍ ലോകവും കാത്തിരിക്കുന്നത് സാമന്തയുടെ വിവാഹ വസ്ത്രത്തിനായാണ്. ക്രഷയുടെ മനോഹരമായ ഡിസൈനില്‍ സാമന്ത തിളങ്ങുന്ന കല്ല്യാണദിവസത്തിനായി.