സാമന്ത കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ ഒരു ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തിരുന്നു. മിനിവെക്കേഷന്‍ തുടങ്ങി എന്ന അടിക്കുറിപ്പില്‍. എന്നാല്‍ ഇതിനെതിരെ ചില ആരാധകര്‍ രംഗത്ത് എത്തി. ആരാധകരുടെ വിമര്‍ശനവും സാമന്തയുടെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.

Add Asianetnews as a Preferred SourcegooglePreferred

നിങ്ങളുടെ ജീവിതം നിങ്ങളുടേത് മാത്രമല്ലെന്നും ഒരു തലമുറ നിങ്ങളിൽ നിന്നാണ് പഠിക്കുന്നതെന്നും ഒരു ആരാധകന്‍ കമന്റ് ചെയ്‍തു. കമന്റ് ഇഷ്‍ടപ്പെടാതിരുന്ന സാമന്ത മറുപടിയും കൊടുത്തു. പുതിയ തലമുറ വരുടെ കാര്യങ്ങൾ കൃത്യമായി പഠിക്കുന്നുണ്ടെന്നും ഒരാളെ വിലയിരുത്തുന്നത് അവർ ധരിക്കുന്ന വസ്ത്രം നോക്കിയാകരുതെന്നുമായിരുന്നു സാമന്തയുടെ കമന്റ്. കമന്റിട്ട ആരാധകനെ സാമന്ത ബ്ലോക്ക് ചെയ്യുകയും ചെയ്‍തു. എനിക്ക് ഒരു പുതിയ പാഠം പഠിപ്പിച്ചു തന്നതിന് നന്ദിയുണ്ടെന്നായിരുന്നു ആരാധകന്റെ മറുപടി. ആരാധകർ എന്നാൽ നിങ്ങളുടെ സൗന്ദര്യം വാഴ്ത്തുന്നവർ മാത്രമല്ലെന്നും ഇപ്പോൾ നിങ്ങൾക്കൊപ്പമുള്ളവർ നാളെ തള്ളിപ്പറയുമെന്നും ആരാധകന്‍ മറുപടി പറഞ്ഞു. ഇനി സമാന്ത തന്റെ ജീവിതത്തിന്റെ ഭാഗമല്ലെന്നും അഹങ്കാരവും അമിത ആത്മവിശ്വാസവുമുള്ള യുവതി പോട്ടെ എന്നും ആരാധകന്‍ പോസ്റ്റിട്ടു. എന്തായാലും സാമന്തയുടെ പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.