Asianet News MalayalamAsianet News Malayalam

സിനിമയല്ലിത് ജീവിതം; ചെന്നൈയില്‍ പച്ചക്കറി വില്‍പ്പനക്കാരിയായി നടി സാമന്ത

ഇരുമ്പുത്തുറൈ എന്ന ചിത്രത്തിന്‍റെ നൂറാം ദിന ആഘോഷത്തില്‍ പങ്കെടുക്കാനായാണ് സാമന്ത വ്യാഴാഴ്ച ചെന്നൈയില്‍ എത്തിയത്. വെള്ളിയാഴ്ച രാവിലെ തിരുവള്ളിക്കേനി ക്ഷേത്രത്തിന് അരികിലെ ജാം ബസാര്‍ മാര്‍ക്കറ്റിലായിരുന്നു പച്ചക്കറി വില്‍പ്പനക്കാരിയായി സാമന്ത എത്തിയത്. ഇഷ്ടതാരത്തെ കാണാന്‍ വന്‍ തിരക്കായിരുന്നു മാര്‍ക്കറ്റില്‍ അനുഭവപ്പെട്ടത്. 

Samantha Sells Vegetables In Chennai
Author
Chennai, First Published Aug 31, 2018, 5:19 PM IST

ചെന്നൈ: ചെന്നൈ നഗരത്തില്‍ പച്ചക്കറി വില്‍പ്പനക്കാരിയായി സാമന്തയെ കണ്ടപ്പോള്‍ എല്ലാവരും കരുതി, അതൊരു സിനിമാ ചിത്രീകരണമാകുമെന്ന്.  ഇഷ്ടതാരത്തെ പച്ചക്കറി വില്‍പ്പനക്കാരിയുടെ വേഷത്തില്‍ കണ്ടതിന്‍റെ കൗതുകമായിരുന്നു ആരാധകര്‍ക്ക്. എന്നാല്‍ ഇതൊരു കാരുണ്യ പ്രവര്‍ത്തനമാണെന്ന് ആരാധകര്‍ വൈകാതെ മനസിലാക്കി.തന്‍റെ ചാരിറ്റി ഫൗണ്ടേഷനായ പ്രതായുഷ എന്ന പേരിലുള്ള സംഘടനയ്ക്ക് വേണ്ടിയായിരുന്നു സാമന്തയുടെ പച്ചക്കറി വില്‍പ്പന.  

ഇരുമ്പുത്തുറൈ എന്ന ചിത്രത്തിന്‍റെ നൂറാം ദിന ആഘോഷത്തില്‍ പങ്കെടുക്കാനായാണ് സാമന്ത വ്യാഴാഴ്ച ചെന്നൈയില്‍ എത്തിയത്. വെള്ളിയാഴ്ച രാവിലെ തിരുവള്ളിക്കേനി ക്ഷേത്രത്തിന് അരികിലെ ജാം ബസാര്‍ മാര്‍ക്കറ്റിലായിരുന്നു പച്ചക്കറി വില്‍പ്പനക്കാരിയായി സാമന്ത എത്തിയത്. ഇഷ്ടതാരത്തെ കാണാന്‍ വന്‍ തിരക്കായിരുന്നു മാര്‍ക്കറ്റില്‍ അനുഭവപ്പെട്ടത്. യാതനകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചികിത്സാ സഹായത്തിനാി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രതായുഷ. 

2014ലാണ് സാമന്ത പ്രതായുഷ ആരംഭിച്ചത്. സൗജന്യ മെഡിക്കല്‍ ക്യാംപുകള്‍, കുഞ്ഞുങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍, രക്തദാനം തുടങ്ങി നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പ്രതായുഷ കാര്യമായ സംഭാവന നല്‍കിവരുന്നുണ്ട്.  സീമ രാജ, കന്നട റീമേക്ക് ചിത്രമായ യു ടേണ്‍ തുടങ്ങിയ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് സാമന്തയിപ്പോള്‍. രണ്ട ചിത്രങ്ങളും സെപ്തംബര്‍ 13നാണ് റിലീസ് ചെയ്യുന്നത്.


 

Follow Us:
Download App:
  • android
  • ios