ഇല്ലെങ്കില്‍ മഹാനടിയിലെ സാവിത്രിയെപ്പോലെയാകുമായിരുന്നു എന്റെ അവസ്ഥ

തുടക്കത്തിലേ ആ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് സിദ്ധാര്‍ത്ഥുമായുള്ള ബന്ധം ഉപേക്ഷിച്ചത്. ഇല്ലെങ്കില്‍ മഹാനടിയിലെ സാവിത്രിയെപ്പോലെയാകുമായിരുന്നു എന്റെ അവസ്ഥ. ആ ബന്ധം നല്ല രീതിയില്‍ പോവില്ലെന്ന് മനസിലായതോടെയാണ് പിരിയാന്‍ തീരുമാനിച്ചത്. 

സിദ്ധാര്‍ത്ഥ് ജെമിനി ഗണേശനേപ്പൊലെയാണ്. വിവാഹം, കുടുംബജീവിതം ഇവയിലൊന്നും താല്‍പര്യമില്ലാതിരുന്നത് പ്രശ്നങ്ങള്‍ക്ക് കാരണമായെന്ന് സമാന്ത അക്കിനേനി പറയുന്നു. ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ കാമുകനെക്കുറിച്ച് സാമന്ത തുറന്നു പറഞ്ഞത്. നാഗചൈതന്യ എന്‍റെ ജീവിതത്തിലേക്ക് വന്നത് ഒരു അനുഗ്രഹമാണെന്നും സമാന്ത പറഞ്ഞു.

മഹാനടിയില്‍ ജെമിനി ഗണേശന്‍റെ വിവാഹേതര ബന്ധമാണ് സാവിത്രി എന്ന നടിയെയും വ്യക്തിയെയും തകര്‍ക്കുന്നതിന് കാരണമായി വിശദമാക്കുന്നത്. രണ്ടു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് സാമന്ത സിദ്ധാര്‍ത്ഥ് ബന്ധം അവസാനിച്ചത്. വിവാഹക്കാര്യത്തില്‍ രണ്ട് പേര്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ടായതാണ് ആ ബന്ധം തകരാന്‍ കാരണമായിയെന്ന് അന്നേ വാര്‍ത്തകള്‍ വന്നിരുന്നു.