രാജമൌലിയുടെ പുതിയ സിനിമയില്‍ നായിക സാമന്ത

സാമന്ത വീണ്ടും എസ് എസ് രാജമൌലിയുടെ സംവിധാനത്തില്‍ നായികയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ബാഹുബലിയുടെ റെക്കോര്‍ഡ് വിജയത്തിനു ശേഷം രാജമൌലി ഒരുക്കുന്ന സിനിമയില്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

സാമന്തയും രാം ചരണും ആദ്യമായി ഒന്നിക്കുന്ന രംഗസ്ഥലം പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. അതേസമയം തന്നെയാണ് ഇവരെ വീണ്ടും പ്രധാന കഥാപാത്രങ്ങളാക്കി സിനിമ ഒരുക്കാൻ എസ് എസ് രാജമൌലിയും ആലോചിക്കുന്നത്. സാമന്തയുടെതായി നിരവധി സിനിമകള്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ശിവകാര്‍ത്തികേയന്റെ നായികയായി അഭിനയിക്കുന്ന സീമാരാജ്, വിശാലിന്റെ നായികയായി എത്തുന്ന ഇരുമ്പ് തിറൈ തുടങ്ങിവയാണ് പ്രദര്‍ശനത്തിന് ഒരുങ്ങുന്ന സിനിമകള്‍.