ദുല്‍ഖറിന് കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടില്‍ വരെ ആരാധികമാരുണ്ട്. സാധാരണ ആരാധികമാരെ കുറിച്ചല്ല പറഞ്ഞവരുന്നത്. തെന്നിന്ത്യന്‍ സുന്ദരി സാമന്തയെ കുറിച്ചാണ്. ദുല്‍ഖറിനൊപ്പം അഭിനയിക്കണമെന്ന് അതിയായി ആഗ്രഹമുണ്ടെന്നാണ് സാമന്ത വെളിപ്പെടുത്തിയിരിക്കുന്നത്. ട്വിറ്ററില്‍ ആരാധകരുമായി ചാറ്റ് ചെയ്യുന്നതിനിടെയെയാണ് സാമന്ത തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.
ദുല്‍ഖറിനോട് തനിക്ക് കടുത്ത ആരാധനയാണെന്നാണ് സാമന്ത പറയുന്നത്. ദുല്‍ഖറിനൊപ്പം അഭിനയിക്കുകയെന്നത് തന്റെ വലിയ മോഹമാണെന്നും സാമന്ത പറയുന്നു. രാജീവ് രവി സംവിധാനം ചെയ്യുന്ന കമ്മട്ടിപ്പാടം ആണ് ദുല്‍ഖറിന്റേതായി പ്രദര്‍ശനത്തിനെത്താനിരിക്കുന്ന ചിത്രം.
