സീമാ രാജിലെ അഭിനയം പൂര്‍ത്തിയായി, നന്ദി പറഞ്ഞ് സാമന്ത

First Published 12, Mar 2018, 7:13 PM IST
Samantha wraps up Sivakarthikeyans Seema Raja
Highlights

സീമാ രാജിലെ അഭിനയം പൂര്‍ത്തിയായി, നന്ദി പറഞ്ഞ് സാമന്ത

ശിവകാര്‍ത്തികേയന്റെ നായികയായി സാമന്ത അഭിനയിക്കുന്ന സിനിമയാണ് സീമാ രാജ്. ചിത്രത്തില്‍ സാമന്ത അഭിനയിക്കുന്ന രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി. ഇക്കാര്യം സാമന്ത തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.

മികച്ച പ്രകടനം കാഴ്‍ചവയ്‍ക്കാൻ സഹായിച്ച ടീം അംഗങ്ങള്‍ക്ക് സാമന്ത നന്ദി പറഞ്ഞു. ശിവകാര്‍ത്തികേയനും പൊൻറവും മികച്ചതാകുമെന്നും സാമന്ത പറഞ്ഞു. സാമന്തയ്‍ക്ക് നന്ദി പറഞ്ഞ് ശിവകാര്‍ത്തികേയനും രംഗത്തെത്തി. സാമന്തയുടെ അഭിനയം വെള്ളിത്തിരയില്‍ കാണാൻ കാത്തിരിക്കുന്നു. ഒപ്പം ജോലി ചെയ്യാനായതില്‍ സന്തോഷമുണ്ടെന്നും ശിവകാര്‍ത്തികേയൻ പറയുന്നു. ഇതാദ്യമായാണ് ശിവകാര്‍ത്തികേയനും സാമന്തയും ഒന്നിക്കുന്നത്. ഒരു നാടൻ പെണ്‍കുട്ടിയുടെ വേഷത്തിലാണ് സാമന്ത ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പൊൻറം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

loader