ആദ്യമായിട്ടല്ല സാമുവല്‍ ഇത്തരം ആക്രമണത്തിന് ഇരയാവുന്നത്
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികള്ക്ക് പ്രിയങ്കരനായ സാമുവല് എബിയോള റോബിന്സണിന്റെ വിക്കിപീഡിയ പേജില് സൈബര് ആക്രമണം. താരത്തിന്റെ വിക്കി പേജില് നിന്നും സുഡാനി ഫ്രം നൈജീരിയ മാറ്റിയാണ് ആക്രമണം. സാംഹോള്ട്ട് സിക്സ് എന്ന അക്കൗണ്ടില് നിന്നും പേജില് നിന്നും സുഡാനി ഫ്രം നൈജീരിയ മാറ്റിയത്. ചിത്രം മാറ്റിയത് ശ്രദ്ധയില്പ്പെട്ടതോടെ വീണ്ടും മാറ്റം വരുത്തിയെങ്കിലും വീണ്ടും റിമൂവ് ചെയ്തു. സംഭവത്തിന് പിന്നില് വര്ണവെറിയാണെന്ന് സാമുവല് പറയുന്നത്.
അയാള് വര്ണവെറിയനാണെന്നാണ് തോന്നുന്നത്. ഒരു ഇന്ത്യന് സിനിമയില് പ്രധാന വേഷത്തില് അഭിനയിക്കുന്ന ആദ്യ കറുത്ത വര്ഗ്ഗക്കാരനാണ് ഞാനെന്ന് എന്റെ പേജില് ചേര്ക്കുന്നതാണ് അയാളെ ചൊടിപ്പിച്ചത്. ഇത് വേദനിപ്പിക്കുന്നുണ്ടെന്നും സാമുവല് പറഞ്ഞു.
ചിത്രം റിമൂവ് ചെയ്തതൊടൊപ്പം സാമൂവലിന്റെ ഫോട്ടോയും പേജില് നിന്ന് മാറ്റിയിട്ടുണ്ട്. ആദ്യമായിട്ടല്ല ഇത്തരം സംഭവം താന് നേരിടുന്നതെന്നും സാമുവല് പറഞ്ഞു.
നോളിവുഡ് നടനായ സാമുവല് ആദ്യമായാണ് ഇന്ത്യന് സിനിമയില് അഭിനയിക്കുന്നത്. നവാഗതനായ സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ തിയേറ്ററുകളില് വിജയകരമായി നിറഞ്ഞോടുകയാണ്.
