സുഡുമോന്‍ ആഫ്രിക്കയ്ക്ക് അഭിമാനം: സാമുവലിനെ പുകഴ്ത്തി നൈജീരിയന്‍ മാധ്യമങ്ങള്‍

തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം. ചിത്രത്തില്‍ സൗബിനൊപ്പം പ്രധാന വേഷം കൈകാര്യം ചെയ്തത് നൈജീരിയക്കാരനായ സാമുവല്‍ ആയിരുന്നു. ഒറ്റ ചിത്രത്തിലൂടെ മലയാളത്തില്‍ അഭിനയിക്കുന്ന ആദ്യ നൈജീരിയക്കാരന്‍ എന്ന നേട്ടത്തിനൊപ്പം മലയാളി ജനത നെഞ്ചേറ്റിയിരിക്കുകയാണ് ഈ യുവാവിനെ. 

അതേസമയം തന്നെ സാമുവല്‍ ആഫ്രിക്കയുടെ അഭിമാനമാണെന്നാണ് നൈജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബോളിവുഡില്‍ അഭിനയിക്കുന്ന ആദ്യ നൈജീരിയക്കാരന്‍ എന്നാണ് ചില മാധ്യമങ്ങള്‍ തലക്കെട്ട് നല്‍കിയിരിക്കുന്നത്. ഡെസ്പറേറ്റ് ഹൗസ്വൈവ്സ് ആഫ്രിക്ക എന്ന പരമ്പരയിലൂടെയാണ് സാമുവല്‍ ശ്രദ്ധേയനായത്. തനിക്ക് ഇന്ത്യന്‍ സിനിമയില്‍ അവസരം ലഭിച്ചത് ആഫ്രിക്കയ്ക്ക് അഭിമാനമാണെന്നും ഇന്ത്യയുമായുള്ള ബന്ധം ദൃഢമാകാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.

മലപ്പുറം കേന്ദ്രീകരിച്ചുള്ള സെവന്‍ ഫുട്ബോളിന്‍റെ കഥയാണ്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം പറയുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.