Asianet News MalayalamAsianet News Malayalam

സംവൃത സുനിലും മംമ്തയും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍

samvritha sunil and mamta mohandan photos in California
Author
First Published Nov 19, 2017, 4:33 PM IST

 മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനില്‍. വിവാഹ ശേഷം ഈ നായികയെ സിനിമയിലൊന്നും ആരും കണ്ടിട്ടില്ല. എന്നാലിതാ ഒരു ഇടവേളയ്ക്ക് ശേഷം  മലയാളത്തിന്‍റെ സ്വന്തം താരം മംമ്ത മോഹന്‍ദാസും സംവൃതാ സുനിലും തമ്മില്‍ കണ്ടുമുട്ടിയിരിക്കുകയാണ്. കാലിഫോര്‍ണിയയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

 ശ്യാമ പ്രസാദ് സംവിധാനം ചെയ്ത അരികെ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച്  സിനിമയിലെത്തുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും കണ്ടുമുട്ടിയത്. വിവാഹ ശേഷം കാലിഫോര്‍ണിയയില്‍ താമസമാക്കിയിരിക്കുകയാണ് സംവൃത. കാലിഫോര്‍ണിയയില്‍ എത്തിയപ്പോള്‍  സംവൃതയുടെ വീട്ടില്‍ മംമ്ത സന്ദര്‍ശിക്കുകയായിരുന്നു. മംമ്തയാണ് ഇരുവരുടെയും ചിത്രം പങ്കുവച്ചത്

Follow Us:
Download App:
  • android
  • ios