വിവാഹശേഷം സിനിമരംഗത്ത് നിന്നും മാറി നില്‍ക്കുകയാണ് നടി സംയുക്ത വര്‍മ്മ അമ്മയായും ഭാര്യയായും  പ്രിയ നായിക ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ്

കൊച്ചി: വിവാഹശേഷം സിനിമരംഗത്ത് നിന്നും മാറി നില്‍ക്കുകയാണ് നടി സംയുക്ത വര്‍മ്മ. അമ്മയായും ഭാര്യയായും പ്രിയ നായിക ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ്. ഇപ്പോഴത്തെ ജീവിതം താന്‍ അത് ഏറെ ആസ്വദിക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് സംയുക്ത വര്‍മ്മ പറയുന്നു. മകന്‍ ദക്ഷിന്‍റെ കാര്യത്തിലും സംയുക്ത കര്‍ക്കശകാരിയായ അമ്മയാണ്, പക്ഷെ അവനു അവന്‍റെതായ സ്വാതന്ത്ര്യം താനിപ്പോള്‍ കൊടുക്കാറുണ്ടെന്നും സംയുക്ത പറയുന്നു. ഒരു പ്രമുഖ വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത മനസ് തുറന്നത്.

ബിജു ഏട്ടനെപ്പോലെ അവനെ വളരെ ഫ്രീയായി വിടാന്‍ കഴിയില്ല. നമ്മളൊന്ന് ഷേപ് ചെയ്തു കൊണ്ട് വരണ്ടേ ? പക്ഷെ അതിനു നിര്‍ബന്ധിക്കാനും വയ്യ. ഗെയിംസില്‍ പോലുമുണ്ട് അഡള്‍ട്ട് ഗെയിമുകള്‍. അത് നോക്കാനുള്ള ടെന്‍ഡന്‍സിയൊക്കെ അവനു ഉണ്ടാവില്ലേ? അതൊന്നും തടയാന്‍ പറ്റില്ല, തടയാന്‍ പാടില്ല, പിന്നെ ദക്ഷിനു അങ്ങനെയുള്ള ക്യൂരിയോസിറ്റിയൊന്നും തുടങ്ങിയിട്ടില്ല. 

അവനു 11 വയസ്സേ ആയിട്ടുള്ളൂ, നാളെ അവന്‍റെ കമ്പ്യൂട്ടറില്‍ എന്തെങ്കിലും അഡള്‍ട്ട്‌സ് ഓണ്‍ലി സൈറ്റ് കണ്ടാല്‍ ഞാന്‍ ഞെട്ടുകയൊന്നുമില്ല. അവനു കൗതുകം തോന്നിയിട്ടുണ്ടാകും നോക്കിയിട്ടുണ്ടാവുക. അവര്‍ അത് അറിയണം, എനിക്കതില്‍ പ്രശ്‌നമില്ല. പക്ഷെ ഞാന്‍ അറിയണം എന്താണ് കാര്യങ്ങളെന്ന്, അത് നിര്‍ബന്ധമാണ്. ദക്ഷ് നാളെ ഒരു സിഗരറ്റ് വലിച്ചാല്‍ ഞാന്‍ എന്തായാലും ചോദിക്കും, എന്തായിരുന്നു മോനെ അതിന്റെ ഫീലിംഗ്, അങ്ങനെ ഒരു അമ്മയാണ് ഞാന്‍ ' - സംയുക്ത പറയുന്നു.