സന്ദീപ് സിംഗിന്റെ ജീവിതകഥ വെള്ളിത്തിരയില്‍, ട്രെയിലര്‍ കാണാം

ഹോക്കി ഇതിഹാസം സന്ദീപ് സിംഗിന്റെ ജീവിത കഥ പ്രമേയമായി ഒരുങ്ങുന്ന ചിത്രമാണ് സൂര്‍മ. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ദില്‍ജിത്ത് ആണ് സന്ദീപ് സിംഗ് ആയി അഭിനയിക്കുന്നത്. തപ്സിയാണ് നായിക.

പരിശ്രമിച്ചാല്‍, കഠിനാദ്ധ്വാനം ചെയ്‍താല്‍ അസാധ്യമായതായി ഒന്നും ഇല്ലെന്ന സന്ദേശമാണ് സിനിമയിലൂടെ പകരാൻ ശ്രമിക്കുന്നതെന്ന് സന്ദീപ് സിംഗ് പറയുന്നു. എനിക്ക് ഉണ്ടായ അപകടത്തിനു ശേഷം ഞാൻ തിരിച്ചുവരുമെന്ന് ആരും കരുതിയില്ല. എന്റെ ജീവിത കഥ യുവാക്കള്‍ക്ക് പ്രചോദനമാകും എന്നാണ് ഞാൻ കരുതുന്നത്-- സന്ദീപ് സിംഗ് പറയുന്നു. ഹോക്കിതാരമായി സജീവമായി നില്‍ക്കുമ്പോള്‍ സന്ദീപ് സിംഗിന് ട്രെയിനില്‍ വെച്ച് അവിചാരിതമായി വെടിയേറ്റിരുന്നു. പിന്നീട് രണ്ട് വര്‍ഷത്തോളം വിശ്രമത്തിലായതിനു ശേഷം ഹോക്കിയിലേക്ക് വൻ തിരിച്ചുവരവാണ് സന്ദീപ് സിംഗ് നടത്തിയത്.