Asianet News MalayalamAsianet News Malayalam

ഒരേ സമയം മൂന്ന്​ ബന്ധങ്ങൾ തുടർന്നിരു​ന്നുവെന്ന്​ തുറന്നുപറഞ്ഞ്​ സഞ്​ജയ്​ ദത്ത്​

Sanjay Dutt opens up on his affairs with actresses I was in 3 relationships at one time
Author
First Published Sep 16, 2017, 11:01 PM IST

ഒരേ സമയം മൂന്ന്​ പ്രണയബന്ധമുണ്ടായിരുന്നുവെന്ന്​ തുറന്നുപറഞ്ഞ്​ ബോളിവുഡ്​ താരം സഞ്​ജയ്​ ദത്ത്​. ഡൽഹിയിൽ നടന്ന ചടങ്ങിലാണ്​ താരം മു​മ്പെങ്ങും പറയാത്ത രീതിയിൽ കരിയറിലെ ആദ്യകാലഘട്ടവും അക്കാലത്തെ ബന്ധങ്ങളും  പങ്കുവെച്ചത്​. ഹിന്ദി സിനിമാ മേഖലയിൽ തനിക്കുണ്ടായിരുന്ന പ്ലേബോയ്​ ഇമേജിനെ കുറിച്ചും അദ്ദേഹം പറഞ്ഞു.

ഹിന്ദി സിനിമയിൽ തന്‍റെ കരിയറി​ന്‍റെ ആദ്യകാലങ്ങളിൽ പല നടിമാരുമായും ബന്ധമുണ്ടായിരുന്നുവെന്നും സഞ്​ജയ്​ ദത്ത്​ പറഞ്ഞു.  എപ്പോഴെങ്കിലും രണ്ട്​ പേരുമായി ബന്ധമുണ്ടായിരുന്നോ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ്​ ഒരേ സമയം മൂന്ന്​ പേരുമായി ഉണ്ടായിരുന്ന ബന്ധം തുറന്നുപറഞ്ഞത്​. 

ഒരേ സമയം ഇൗ മൂന്ന്​ പേരെ മാനേജ്​ ചെയ്​തെന്ന സംശയത്തിന് താരം നൽകിയ മറുപടി ഇങ്ങനെ ‘ ഒരാൾക്കൊപ്പം എന്ത്​ സംഭവിക്കുന്നുവെന്ന്​ മറ്റെയാൾ അറിയില്ല’. ​പ്ലേ ബോയ്​ ഇമേജ്​ ആളുകൾ, ​പ്രത്യേകിച്ച്​ സ്​ത്രീകൾ  ഇഷ്ടപ്പെട്ടിരുന്നുവെന്നും ദത്ത്​ പറയുന്നു.
 

Follow Us:
Download App:
  • android
  • ios