Asianet News MalayalamAsianet News Malayalam

ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത നിഷേധിച്ച് സഞ്ജയ് ദത്ത്

Sanjay Dutt rejects speculation on joining BJP
Author
Mumbai, First Published May 4, 2016, 5:48 AM IST

മുംബൈ: താന്‍ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിരസിച്ച് ബോളിവുഡ് താരം സഞ്ജയ് ദത്ത് രംഗത്ത്. കഴിഞ്ഞ ഞായറാഴ്ച മഹാരാഷ്ട്ര ദിനത്തോടനുബന്ധിച്ചു മുംബൈയില്‍ ബിജെപി നടത്തിയ പരിപാടിയില്‍ സഞ്ജയ് ദത്ത് പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് സഞ്ജയ് ദത്ത് ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. 

തന്‍റെ സുഹൃത്തും ബിജെപി നേതാവുമായ മൊഹിത് കംബോജ് നേതൃത്വം നല്‍കിയ പരിപാടിയില്‍ അദേഹത്തെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയാണു താന്‍ പങ്കെടുത്തത്. അതു ബിജെപിയുടെ പരിപാടിയാണോ എന്നു നോക്കിയിട്ടല്ല പങ്കെടുത്തതെന്നും സഞ്ജയ് ദത്ത് പറഞ്ഞു. അടുത്ത മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മൊഹിതിനെ തെരഞ്ഞെടുക്കണമെന്നും സഞ്ജയ് പരിപാടിയില്‍ അഭ്യര്‍ഥിച്ചിരുന്നു. 

പരിപാടിയില്‍ സഞ്ജയുടെ സാന്നിധ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സഞ്ജയ് ദത്തിന്റെ പിതാവ് സുനില്‍ ദത്തും സഹോദരി പ്രിയ ദത്തും കോണ്‍ഗ്രസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവരാണ്.

, BJP, mumbai, സഞ്ജയ് ദത്ത്, ബിജെപി

Follow Us:
Download App:
  • android
  • ios