പികെയ്ക്ക് ശേഷമുള്ള രാജ്കുമാര്‍ ഹിറാനി ചിത്രം
ബോളിവുഡിന് ഈ വര്ഷം ഏറ്റവും പ്രതീക്ഷയുള്ള പ്രോജക്ടുകളിലൊന്നായിരുന്നു ഹിറ്റ്മേക്കര് രാജ്കുമാര് ഹിറാനി സംവിധാനം ചെയ്ത, സഞ്ജയ് ദത്തിന്റെ ജീവചരിത്രം പറയുന്ന സഞ്ജു. ആമിര് ഖാന് നായകനായ പികെ പുറത്തിറങ്ങി നാല് വര്ഷത്തിന് ശേഷമാണ് ഹിറാനി ഒരു ചിത്രവുമായി എത്തുന്നത്. ബോളിവുഡിന്റെ ബോക്സ്ഓഫീസ് പ്രതീക്ഷകളെ അണയാതെ കാത്തുവെന്ന് മാത്രമല്ല, കളക്ഷനില് റെക്കോര്ഡും സൃഷ്ടിച്ചിരിക്കുകയാണ് സഞ്ജു.
അവധിദിനമല്ലാതിരുന്ന വെള്ളിയാഴ്ച തീയേറ്ററുകളിലെത്തിയ ചിത്രം ഈ വര്ഷത്തെ ഏറ്റവും ഉയര്ന്ന ആദ്യദിന കളക്ഷന് സ്വന്തമാക്കിയെന്നാണ് കണക്കുകള്. 34.75 കോടിയാണ് സഞ്ജുവിന്റെ ഫസ്റ്റ് ഡേ കളക്ഷന്. ചിത്രത്തില് നായകകഥാപാത്രത്തെ അവതരിപ്പിച്ച രണ്ബീര് കപൂറിന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവുമുയര്ന്ന ആദ്യദിന കളക്ഷനുമാണിത്. ചിത്രം ഈ വാരാന്ത്യത്തില്ത്തന്നെ, മൂന്ന് ദിവസംകൊണ്ട് 100 കോടി പിന്നിട്ടേക്കുമെന്ന് ബോളിവുഡിലെ പ്രമുഖ ട്രേഡ് അനലിസ്റ്റായ തരണ് ആദര്ശ് കണക്ക് കൂട്ടുന്നു.
