സഞ്ജു ശിവറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ് മോറിസ് വാഗണ്‍. അരുൺകാന്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മനു, ധർമ്മജൻ ബോൾഗാട്ടി, രവീന്ദ്ര ജയൻ , ആത്മീയ, കഴിഞ്ഞവർഷത്തെ മികച്ച സഹനടനുള്ള കർണ്ണാടക സംസ്ഥാന അവാർഡ് നേടിയ അരുൺ ദേവസ്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു ജൂനിയർ വക്കിലിന്റെ കഥയാണ് സിനിമ പറയുന്നത്. ബിജു പഴയം പള്ളിയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. എൻ ഹുസൈൻ അലിയുടെ വരികൾക്ക് രതീഷ് വേഗയാണ് സംഗീതം നൽകുന്നത്. ബെൻസി അടൂരാണ് ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ. അരുൺ കല്ലുമൂഡ് കലാസംവിധാനവും സുകേഷ് താനൂർ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. രാജീവ് അങ്കമാലിയാണ് മേക്കപ്പ്.തൊടുപുഴ, വാഗമൺ, കൊച്ചി മലേഷ്യ ഹൈദരബാദ് എന്നിവിടങ്ങളിലായി മോറിസ് വാഗണിന്റെ ചിത്രീകരണം പൂർത്തിയാക്കും. ഫവാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ മീരാൻ അലിയാണ് സിനിമ നിര്‍മ്മിക്കുന്നത്.
