ദേശീയ അവാര്‍ഡ് രാജ്യം തരുന്ന ആധരവാണ് ആരു തന്നാലും വാങ്ങിയേനെ

കോഴിക്കോട്: ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കാതെ ആര്‍ജ്ജവം കാട്ടിയ കലകാരന്‍മാരെ പരിഹസിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. എനിക്കായിരുന്നു ദേശീയ അവാര്‍ഡ് കിട്ടിയിരുന്നതെങ്കില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ തന്നാല്‍ പോലും ഞാന്‍ സന്തോഷത്തോടെ പോയി വാങ്ങിയേനെ. ആരു തരുന്നു എന്നതിലല്ല നമ്മുടെ രാജ്യം നമ്മുക്ക് തരുന്ന ഒരാദരം ആയി വേണം ദേശീയ അവാര്‍ഡിനെ കാണേണ്ടിയിരുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം. ഏതെങ്കിലും ഒരു മൂന്നാകിട ചാനല്‍ കൊടുക്കുന്ന അവാര്‍ഡ് ആയിരുന്നേല്‍ ആരു കൊടുത്താലും ഇവര്‍ ഇളിച്ചു കൊണ്ട് പോയി വാങ്ങുമായിരുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.