മോഹന്‍ലാലിനെ അധിക്ഷേപിച്ച ബോളിവുഡ് നടനും നിരൂപകനുമായ കമാല്‍ ആര്‍ ഖാനെതിരെ പരിഹാസവുമായി സന്തോഷ് പണ്ഡിറ്റ്. മോനെ കെ.ആര്‍.കെ ഇനി നിന്റ ജന്മത്ത് നീ ഒരു മലയാള നടനെയും ട്രോളത്തില്ല ഇത് ലെവല്‍ വേറെയാണെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കെആര്‍കെയ്ക്ക് മറുപടി നല്‍കി.
വലിയ നടനായ അമിതാബച്ചന്‍ വരെ മോഹന്‍ലാലിനെ ഇങ്ങോട്ട് വന്ന് കൈകൊടുക്കുന്ന ആളിനോടാണ് നീ കളിച്ചത്. മോനെ നീ കളിയ്ക്കാന്‍ ഇറങ്ങിയപ്പം ഇപ്പുറത് നില്‍ക്കുന്നത് പുലിയും പുലികുട്ടികളും ആണെന്ന കാര്യം നീ മറന്നു. ചങ്ക് പറിച് കൊടുക്കാന്‍ ഒരുപാട് അനിയന്‍മാര്‍ ഉള്ള ചേട്ടനെ കേറി പണിയാന്‍ വന്നാല്‍ പണി പാളുമെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ മുന്നറിയിപ്പ്.
