മലയാളത്തില്‍ മുന്‍ നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച സന്തോഷ് പണ്ഡിറ്റ് ഇനി ബഹുഭാഷാ ചിത്രത്തില്‍ നായകനാകാനൊരുങ്ങുന്നു. അഹല്യ എന്ന ഹൊറര്‍ ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് സോണിയ അഗര്‍വാളിന്റെ നായകനാകുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സോണിയയെ കൂടാതെ ലീന കപൂറും നായികയായെത്തുന്നുണ്ട്. സന്തോഷ് പണ്ഡിറ്റിനെ കൂടാതെ ചിത്രത്തില്‍ ഒരു സൂപ്പര്‍സ്റ്റാറും അതിഥി താരമായെത്തുന്നുണ്ട്. സാഗര ഫിലിം കമ്പനിയുടെ ബാനറില്‍ ഷിജിന്‍ ലാലാണ് സംവിധാനം. തിരുവനന്തപുരം, വര്‍ക്കല, കോവളം എന്നിവിടങ്ങളിലാണ് ചിത്രീകരണം.