മമ്മൂട്ടി കുഞ്ഞാലി മരയ്ക്കാരാവുന്ന ബിഗ് ബജറ്റ് ചിത്രമാണ് സന്തോഷ് ശിവന്റെ മറ്റൊരു പ്രോജക്ട്. ഓഗസ്റ്റ് സിനിമയാണ് ഇതിന്റെ നിര്‍മ്മാണം.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പേര് ജാക്ക് ആന്റ് ജില്‍ എന്നാണ്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടാണ് ആദ്യ ഷെഡ്യൂള്‍.
ബേസില്‍ ജോസഫ്, നെടുമുടി വേണു, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഉറുമിക്ക് (2011) ശേഷം സന്തോഷ് ശിവന്‍ മലയാളത്തില്‍ ഒരുക്കുന്ന ചിത്രമാണ് ജാക്ക് ആന്റ് ജില്‍. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തെക്കുറിച്ച് പറയുന്ന സിലോണ്‍ (2013) ആണ് സന്തോഷ് ശിവന്‍ അവസാനമായി സംവിധാനം ചെയ്തത്. പിന്നീട് ഛായാഗ്രഹണത്തില്‍ ശ്രദ്ധയൂന്നുകയായിരുന്നു അദ്ദേഹം. മണി രത്‌നത്തിന്റെ ചെക്കാ ചിവന്ത വാനമാണ് അവസാനമായി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രം.
മമ്മൂട്ടി കുഞ്ഞാലി മരയ്ക്കാരാവുന്ന ബിഗ് ബജറ്റ് ചിത്രമാണ് സന്തോഷ് ശിവന്റെ മറ്റൊരു പ്രോജക്ട്. ഓഗസ്റ്റ് സിനിമയാണ് ഇതിന്റെ നിര്‍മ്മാണം. മറ്റ് ചിത്രങ്ങളുടെ തിരക്കുകള്‍ക്ക് ശേഷമേ കുഞ്ഞാലി മരയ്ക്കാര്‍ ഉണ്ടാവൂ എന്നാണ് സന്തോഷ് ശിവന്‍ പറഞ്ഞിരിക്കുന്നത്.
