തമിഴ് സിനിമയിലെ മുൻനിര താരങ്ങളെ വെച്ച് മണിരത്നം സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രത്തിൽ അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ശരത് ഇടം നേടി. അങ്കമാലി ഡയറീസിലെ വില്ലന്‍ കഥാപാത്രത്തെ അനായാസം കൈകാര്യം ചെയ്ത ശരതിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് മണിരത്നം ചിത്രം. മണിരത്നം ടീം ഈ വാർത്ത  സ്ഥിരീകരിച്ചു. 

നേരത്തെ പ്ര​തി​ഫ​ലം സം​ബ​ന്ധി​ച്ചു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്ര​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യെ​ന്നാ​ണ് ഇന്ത്യന്‍ എക്സ്പ്രസ് പോലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതില്‍ ഒരു വിശദീകരണം ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മദ്രാസ് ടാക്കീസില്‍ നിന്നോ ഫഹദില്‍ നിന്നോ ഉണ്ടായിരുന്നില്ല.

അ​ര​വി​ന്ദ് സാ​മി, വി​ജ​യ് സേ​തു​പ​തി, ചി​മ്പു, ജ്യോ​തി​ക, ഐ​ശ്വ​ര്യ രാ​ജേ​ഷ് എ​ന്നീ വ​ൻ​താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന മ​ണി​ര​ത്ന​ത്തി​ന്‍റെ പു​തി​യ ചി​ത്രം നേ​ര​ത്തെ ത​ന്നെ വ​ൻ വാ​ർ​ത്താ പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു. ചി​ത്ര​ത്തി​ലെ വ​ൻ​താ​രസാ​ന്നി​ധ്യം ത​ന്നെ​യാ​യി​രു​ന്നു പ്രൊ​ജ​ക്ടി​ന് ഇ​ത്ര​യേ​റെ വാ​ർ​ത്താ പ്രാ​ധാ​ന്യം ന​ൽ​കി​യ​ത്. 

ചെക്ക ശിവന്ത വാനം എന്നാണ് സിനിമയുടെ പേര്. അതിഥി റാവുവും സുപ്രധാനവേഷത്തിൽ എത്തുന്നുണ്ട്. താരങ്ങളെല്ലാം തങ്ങളുടെ ഏഴ് മാസത്തെ ഡേറ്റാണ് സിനിമയ്ക്കായി നൽകിയിരിക്കുന്നാണ് സൂചന. മാർച്ചിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.