കുറഞ്ഞ സിനിമകള്‍ക്കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ നടിയാണ് സരയു. ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് സരയു സിനിമയിലേക്ക് എത്തുന്നത്. കപ്പല്‍ മുതലാളി എന്ന ചിത്രത്തിലൂടെ നായികയായി അഭിനയിച്ച ഈ താരത്തിന്റെ പുതിയ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ചെയ്ത ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനാമാണ് സരയു കാഴ്ചവച്ചത്. ജയറാം നായകനായ ആകാശമിഠായിലാണ് സരയു അവസാനമായി അഭിനയിച്ചത്. 2016 ല്‍ നവംബറില്‍ സനലിനെ വിവാഹം ചെയ്തു. വര്‍ഷം സിനിമയുടെ അസിസ്റ്റന്റ് ക്യാമറമാനായിരുന്നു സനല്‍.



