സ്‍ത്രീകള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ അപലപനീയമാണെന്ന് നടന്‍ ശശികുമാര്‍. നടി സനുഷയെ ട്രെയിനില്‍ യുവാവ് ഉപദ്രവിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ശശികുമാര്‍.

സ്‍ത്രീകള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ അപലപനീയമാണ്. അതു പോലെ തന്നെ മനുഷ്യത്വരഹിതമാണ് ഇത്തരം സംഭവങ്ങള്‍ കണ്‍മുന്‍പില്‍ കാണുമ്പോള്‍ സഹായിക്കാതെ നോക്കി നില്‍ക്കുന്നത്. സ്‍ത്രീകളുടെ സ്വാതന്ത്യം സംരക്ഷിക്കപ്പെടണം. ശശികുമാര്‍ പറയുന്നു.

തിരുവനന്തപുരത്തേക്ക് പോവകെയാണ് സനുഷയെ ഒരാള്‍ ഉപദ്രവിച്ചത്. അതിക്രമത്തിന് ശ്രമിച്ച ആളുടെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പൊലീസെത്തി പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. തമിഴ്‌നാട് സ്വദേശി ആന്റോ ബോസാണ് സംഭവത്തില്‍ അറസ്റ്റിലായത്.